ABOUT US



ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) 
ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്‌ രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാണ് ഈ സംഘടന ഉണ്ടാകുന്നത്.


1980 നവംബർ 3 നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ്‌ ഇതു രൂപീകൃതമായത്.


  • നവജ്വാൻ ദൃഷ്ടി എന്നൊരു മാസിക dyfi പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളിൽ ജുബശക്തി (Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
  • ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര. രണ്ടു ലക്ഷ്ത്തിലധികം വരിക്കാരുള്ള മാസികയുടെ എഡിറ്റർ യു.ഗിരീഷ് ആണു







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ