2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

dyfi ക്കാര്‍ :ആശ്രീകരങ്ങള്‍ ആരും ഒന്നും നന്നാവാന്‍ സമ്മതിക്കില്ല 
ഒടുവില്‍ ആശങ്കകള്‍ക് വിരാമമിട്ട് കൊണ്ട്‌ ഈ മാസത്തെ ഇരുട്ടടിയും വെള്ളിയാഴ്ച രാത്രിയോടെ തന്നെ നമുക്ക് മന്മോഹനും ശിങ്കടികളും കൂടി സമ്മാനിച്ചു ... അല്ബുധപെടനും ആശ്ചര്യ പെടാനും ഞെട്ടാനും പുതുതായി ഒന്നും ഇല്ല കാരണം നമ്മള്‍ ഇതുമായി പോരുത്തപെട്ടു കഴിഞ്ഞല്ലോ ? ഭാഗ്യം തന്നെ അല്ലെങ്കില്‍ തന്നെ മാസം തോറും ഞെട്ടികൊണ്ടിരിക്കാന്‍ ഞമ്മക്കെന്താ ബട്ടാണോ ? ...


ഈ മാസത്തെ പെട്രോളിയം കമ്പനികളുടെ നട വരവിന്റെ ലാഭത്തിലെ വത്യാസം കണക്കു കൂടിയപ്പോള്‍ പെട്രോളിന് കേവലം 1.50 രൂപയും ഡീസലിന് വളരെ തുച്ചമായ 45 പൈസയും (അവിടെയും നമുക്ക് ഭാഗ്യം 50 പൈസ ആക്യില്ലല്ലോ ) കൂടാന്‍ ധാരണ ആയി പാവം ഇപോ 50 പൈസക്ക് എന്ത് കിട്ടാനാ നാരങ്ങ മിട്ടായി പോലും കിട്ടത്തില്ല . ഇന്ത്യ യിലെ സകല എണ്ണ കമ്പനി മുതലാളിമാരും സോറി അങ്ങനെ പറയാന്‍ പറ്റില്ല "പാവം പിടിച്ചവര്‍ " അവരുടെ സ്ഥിതി ദിവസം കഴിയുന്തോറും പരിതാപകരമായികൊണ്ടിരിക്കുകയാണ് ഒരു നേരം കഞ്ഞി കുടിക്കാനോ വസ്ത്രം മാറാനോ ഗതിയില്ല അപ്പൊ അവരെ സഹായിക്കേണ്ടത് അവരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കെണ്ടാത് കൈ മെയ് മറന്നു സഹായിക്കേണ്ടത് ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രം എന്നാ നിലയില്‍ ഇന്ത്യയുടെ കടമയല്ലേ ?? ഉത്തരവാധിത്വമല്ലേ ?? അല്ലെന്നു പറയാന്‍ നിങ്ങള്കാകുമോ?? അപ്പൊ അതാണ്‌ കാര്യം ....ഇല്ലെങ്കില്‍ നാടുകാരെന്തു പറയും പുറമെയുള്ളവര്‍ എന്ത് കരുതും ... അപ്പൊ അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നതിനായി പാവങ്ങളുടെ കണ്ണുനീര്‍ ഓപ്പന്‍ വേണ്ടി സാദാരനക്കാരുടെ പാര്‍ട്ടി ആയ കോണ്‍ഗ്രസ്‌ ഒരു നൂതനമായ പദ്ധതി അനാവരണം ചെയ്തു അതായത് ഇടക്കിടകുള്ള സര്‍ക്കാര്‍ അടിയെക്കള്‍ നല്ലത് നിങ്ങലായിട്ട് അങ്ങ് നേരിട്ട് വേണ്ടുന്നത് ചെയ്യുന്നതായിരിക്കും എന്ന് ..


അങ്ങനെ വല്ലപ്പോഴും പിച്ചക്കാര്‍ക്കും പോലും വേണ്ടാത്ത 50 പൈസയോ 60 പൈസയോ എണ്ണക്കു വര്‍ദ്ധിപ്പിക്കാന്‍അനുവാദം കിട്ടി . എന്നാലോ കറിയില്‍ നായ തുള്ളിയ മാതിരി കുരുത്തം കെട്ട dyfi ക്കാര്‍ പ്രതിഷേധവും ,പുക്കാറും ,കോളം കത്തിക്കലുമായി ഇടയില്‍ കേറി വരും .. ആശ്രീകരങ്ങള്‍ ആരും ഒന്നും നന്നാവാന്‍ സമ്മതിക്കില്ല.